തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണറായി എ.ഡി.ജി.പി എം.ആർ.അജിത് കുമാർ. ആരോഗ്യപ്രശ്നങ്ങൾ മൂലം മഹിപാൽയാദവ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അജിത് കുമാറിന് കമ്മീഷണർ ചുമതല നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് 12ന് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്. ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർ ഗോപകുമാർ,ക്രൈം റെക്കോർഡ്സ് ജോയിന്റ് കമ്മീഷണർ വൈ.ഷിബു,വിമുക്തി ജോയിന്റ് കമ്മീഷണർ വിനോദ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.