മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്തിലും പ്ലസ്ടുവിനും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.മേരിറ്റ് ഡേ ആഘോഷം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്ക് ഉപഹാരം നൽകി.പ്രിൻസിപ്പൽ ഫാദർ ചാക്കോ പുതുകുളം സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഫാദർ മാത്യു പുത്തൻപുരക്കൽ സി.എം.ഐ, കെ.ജി.ഇൻ ചാർജ് ലളിതകുമാരി,അക്കാഡമിക് കോ ഓർഡിനേറ്റർ സുചിത്ര.വി.വി,സ്റ്റാഫ് സെക്രട്ടറി വിജിത് കുമാർ,പി.ടി.എ പ്രസിഡന്റ് പ്രേംജിത്ത് എന്നിവർ സംസാരിച്ചു.