swami-subhangananda

ശിവഗിരി: ആഴങ്ങളിലേക്ക് ആണ്ടിറങ്ങി ശ്രീനാരായണ ദർശനത്തെ വരും തലമുറയ്ക്ക് പകർന്നു നൽകിയ പ്രൊഫ. എം.കെ. സാനു മാസ്റ്ററുടെ സ്മരണകൾ സമൂഹത്തിൽ എക്കാലത്തും ജ്വലിച്ചു നിൽക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിയിൽ നടന്ന എം.കെ.സാനു മാസ്റ്റർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ സമൂഹത്തിനും ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്കും വേണ്ടി സാനു മാസ്റ്റർ ചെലുത്തിയിട്ടുള്ള സ്വാധീനങ്ങൾ വളരെ വലുതാണ്.സമൂഹം സാനു മാഷിനെ ഓർക്കുന്നത് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിലൂടെയാണ്.വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സംഘടനാ ജീവിതത്തിലും വഴികൾ തിരിഞ്ഞു സഞ്ചരിക്കുന്നവർക്കെതിരെ വ്യക്തവും ധീരവുമായ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ട് തിരുത്തൽ ശക്തിയായി മുന്നോട്ട് പോകാൻ സാനു മാസ്റ്റർക്ക് കഴിഞ്ഞു.സ്പർശിച്ചിട്ടുള്ള എല്ലാ മേഖലകളിലും ശരിയായി നയിക്കാനും നയിക്കപ്പെടാനുമുള്ള ശീലവും ശൈലിയും സ്വരൂപിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ , ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബു, ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ , പി. ജി.രാജേന്ദ്ര ബാബു, അജയൻ.എസ് കരുനാഗപ്പള്ളി, സുലോചനൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:

ശിവഗിരിയിൽ നടന്ന എം.കെ.സാനു മാസ്റ്റർ അനുസ്മരണയോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സംസാരിക്കുന്നു.

പ്രൊഫ. എം.കെ. സാനുവെന്ന