തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ 7 ന് രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ശാലിയ, പട്ടാര്യ എന്നീ ജാതിപേരുകളിലെ അപാകത സംബന്ധിച്ച് കേരള പത്മശാലിയ സംഘം സമർപ്പിച്ച ഹർജി, സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, നിലവിൽ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സമുദായങ്ങളെ കൂടി എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തുടങ്ങിയവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർ സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.