തിരുവനന്തപുരം : ജൻ ശിക്ഷൺ സൻസ്ഥാന്റെയും തിരുവല്ലം എൻ.എ.സി.ടിയുടെയും നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും നടന്നു.കാലിക്കറ്റ് സർവകലാശാല മുൻ വി.സി പ്രൊഫ ഡോ.എം.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ജൻശിക്ഷൺ സ്ഥാൻ ഡയറക്ടർ കെ.ബി.സതീഷ് അദ്ധ്യക്ഷത വഹിച്ചു.തിരുവല്ലം വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് പ്രിൻസിപ്പൽ ഡോ.ജാനു.എം.എസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തിരുവല്ലം വാർഡ് കൗൺസിലർ വി.സത്യവതി, പാച്ചല്ലൂർ നൂറാണി ഹോസ്പിറ്റൽ എം.ഡി പരമേശ്വരൻ എന്നിവർ സംസാരിച്ചു.എൻ.എ.സി.ടി കോഴ്സ് കോ ഓർഡിനേറ്റർ അശ്വതി സ്വാഗതവും അക്കാഡമിക് കോ-ഓർഡിനേറ്റർ ആദർശ്.എം.സി നന്ദിയും പറഞ്ഞു.