വെഞ്ഞാറമൂട്: ഭരതന്നൂർ ഗവ.എൽ.പി സ്കൂളിൽ ബഹിരാകാശ വർഷാചരണത്തിന് തുടക്കം കുറിച്ച് നിർമ്മിച്ച റോക്കറ്റിന്റെ മാതൃക കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമായി.ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിന്റെ 18 അടിയുയരത്തിലുള്ള കൂറ്റൻ മാതൃകയാണ് സ്കൂളിൽ നിർമ്മിച്ചത്.റോക്കറ്റിനുള്ളിൽ കയറാൻ പറ്റുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
റോക്കറ്റിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്പേസ് ഒഡീസി ദ എപ്പിക് എക്സ്പ്ലൊറേഷൻ എന്ന പേരിൽ സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രവർത്തനോദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ എം.എൻ.ഷാഫി അദ്ധ്യക്ഷനായി.ഹെഡ്മിസ്ട്രസ് എ.എസ്.സാജിദ സ്വാഗതം പറഞ്ഞു.സയൻസ് ക്ലബ് കൺവീനർ എം.പി.ആദർശ് പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡന്റ് സാഗർ സലിം,എം.പി.ടി.എ പ്രസിഡന്റ് ബിസ്മി,സീനിയർ അസിസ്റ്റന്റ് നസീറാ ബീഗം,സ്കൂൾ ലീഡർ അമീർഷ തുടങ്ങിയവർ പങ്കെടുത്തു.