mohanachandrananumaranam

ആറ്റിങ്ങൽ: അഡ്വ.മോഹനചന്ദ്രന്റെ 11-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സ്മാരകപുരസ്കാര സമർപ്പണവും എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മോഹനചന്ദ്രൻ സ്മാരക പുരസ്കാരം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടറും പിന്നണി ഗായകനുമായ ജി. ശ്രീറാമും കർമ്മ ശ്രേഷ്ഠ പുരസ്കാരം ദേശീയ കായികവേദി സംസ്ഥാന പ്രസിഡന്റും കായികവകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ നജുമുദീനും ഏറ്റുവാങ്ങി. വിദ്യാഭ്യാസ പുരസ്കാരം സസ്യ ശാസ്ത്ര ബിരുദാനന്ദ ബിരുദത്തിൽ മൂന്നാംറാങ്കും യുവ സസ്യശാസ്ത്രജ്ഞയ്ക്കുള്ള തിയോസ് അവാർഡും നേടിയ മുരുക്കുംപുഴ സ്വദേശി ശ്രുതി കൃഷ്ണനും മാതൃകാ പൊതുപ്രവർത്തകനുള്ള പുരസ്കാരം സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണിനും കായിക പുരസ്കാരം നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ വൃന്ദ ആർ.എസിനും നൽകി. സർവീസ് പെൻഷൻകാരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഭാരവാഹികളെയും പൊതുജനാരോഗ്യവിദഗ്ദ്ധൻ ഡോ. എസ്.എസ്‌. ലാൽ ആദരിച്ചു. മുരുക്കുംപുഴയിൽ മോഹനചന്ദ്രന്റെ ചിത്രത്തിൽ കെ. മോഹനൻ കുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. അഡ്വ. സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് എ. നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രൊഫ. തോന്നക്കൽ ജമാൽ,കെ.എസ്‌.അജിത്,ബി.എസ്. അനൂപ്, എസ്.കൃഷ്ണകുമാർ,വി.കെ.രാജു,എം.എസ്.നൗഷാദ്, അഡ്വ.അൽത്താഫ്,അഡ്വ.എസ്.ഹാഷിം,മഹിൻ എം. കുമാർ,പുതുക്കരി പ്രസന്നൻ,പാങ്ങപ്പാറ അശോകൻ,മാടൻവിള നൗഷാദ്,ഉദയകുമാരി,കെ.പി.ലൈല, വസന്തകുമാരി,അജിത മോഹൻദാസ്,കുന്നുംപുറം വാഹിദ്,എ.ആർ. നിസാർ,ലതീഷ് കരൂർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കൈലാത്തുകോണം അനിൽ സ്വാഗതവും ജനറൽ കൺവീണർ എ. മൻസൂർ നന്ദിയും പറഞ്ഞു.