മലയിൻകീഴ്: മലയിൻകീഴ്,വിളപ്പിൽ വില്ലേജുകളുടെ ഡിജിറ്റൽ നമ്പർ കൈവശാവകാശ സർവേ നടപടിക്രമങ്ങളുടെ ഭാഗമായി മൊബൈൽ വെരിഫിക്കേഷൻ നടത്തും.ഭൂവുടമകളുടെ ഒ.ടി.പി വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മാത്രമെ ഓൺലൈൻ സേവനം ലഭ്യമാകുന്നതിനും വസ്തു‌ കൈമാറ്റത്തിനും ബാദ്ധ്യത സർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്,ന്യായവില നിർണയം, ലൊക്കേഷൻ സ്കെച്ച്, സർട്ടിഫിക്കറ്റ്,ബി.ടി.ആർ പകർപ്പ് തുടങ്ങിയ സേവനങ്ങൾ ലഭിക്കൂ.വെരിഫിക്കേഷന് വേണ്ടി മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും ഡിജിറ്റൽ സർവേ സമയത്ത് സ്ഥലത്തില്ലാത്തവരുമായ വസ്തു ഉടമകൾ കരമടച്ച രസീതും മൊബൈൽ ഫോണുമായി പേയാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലെത്തി (പഴയ വിളപ്പിൽ വില്ലേജ് ഓഫീസ്) വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് വില്ലേജുകളിലെ ക്യാമ്പ് ഓഫീസർമാർ അറിയിച്ചു.