വിഴിഞ്ഞം:അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനിൽ എ.ഡബ്ല്യു.എൽ അഗ്രി ബിസിനസിന്റെ നേതൃത്വത്തിൽ നടക്കുന്ന സുപോഷൺ പ്രവർത്തനത്തിന്റെ ഭാഗമായി 7 വരെ കോട്ടുകാൽ പഞ്ചായത്തിലെ അങ്കണവാടികളുമായി ചേർന്ന് ബോധവത്കരണ ക്ലാസുകൾ,റോൾപ്ലേ,റാലി,പോസ്റ്റർ നിർമ്മാണം,പാചക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തും.കോട്ടുകാൽ മേഖലയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള പ്രവർത്തകർ,അദാനി ഫൗണ്ടേഷൻ പ്രവർത്തകർ എന്നിവർ ബോധവത്കരണ ക്ലാസുകളെടുക്കും.അദാനി ഫൗണ്ടേഷൻ പ്രവർത്തകരും സുപോഷൻ സംഗിണിമാരും നേതൃത്വം നൽകും.