qq

തിരുവനന്തപുരം : ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ,പട്ടികജാതി,പട്ടികവർഗ,പിന്നാക്ക വിഭാഗങ്ങളിലെ വനിതകൾക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകും. ആറുശതമാനം മുതൽ എട്ടുശതമാനം പലിശനിരക്കിൽ നിബന്ധനകൾക്ക് വിധേയമായി 30 ലക്ഷം രൂപ വരെയാണ് വായ്‌പ.18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിലാണ് വായ്പ. www.kswdc.org വഴി ഓൺലൈനായി അപേക്ഷിക്കണം.കൂടുതൽവിവരങ്ങൾക്ക്: 04712328257, 9496015005, 9496015006.