accident-autoriksha

അമിതവേഗതയും അശ്രദ്ധയും

വർക്കല: വർക്കലയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വൻവർദ്ധന. അശ്രദ്ധയും അമിതവേഗതയുമാണ് അപകടങ്ങൾക്കെല്ലാം കാരണം. മൈതാനം ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചിരുന്നു. ജവഹർ പാർക്കിനു സമീപം അരുളകത്ത് വീട്ടിൽ വിജയനാണ് (79) മരിച്ചത്. സ്വകാര്യ ബസിന്റെ അശ്രദ്ധയായിരുന്നു അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സമീപദിവസം പുന്നമൂട് ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ തേരകുളം സ്വദേശിയായ ഓട്ടോറിക്ഷ യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീഴുകയും ഇടത് തോളിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാലച്ചിറ - ചെറുന്നിയൂർ റോഡിൽ നടന്ന ബൈക്കപകടത്തിൽ നാവായിക്കുളം സ്വദേശി വിഷ്ണുവിന്റെ (33) കാൽപ്പാദത്തിലെ അസ്ഥിക്ക് പൊട്ടലുണ്ടായി.

മട്ട് ജംഗ്ഷൻ-ശിവഗിരി റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു സമീപദിവസം

അപകടം സംഭവിച്ചിരുന്നു. അപകടങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

ലഹരിയുപയോഗവും അപകടത്തിന് കാരണം

നിയമലംഘനവും

വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ സൈലൻസർ ഘടിപ്പിക്കൽ, ഉയർന്ന വെട്ടമുള്ള ഹെഡ്ലൈറ്റുകളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളും സജീവമാണ്.റോഡുകളിൽ വാഹന പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ലൈസൻസില്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്ന യുവാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്.

കാൽനടയാത്രക്കാരും ഭയത്തിൽ

വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും കാരണം കാൽനടയാത്രക്കാർപോലും ഭയന്നാണ് യാത്ര ചെയ്യേണ്ടത്. അമിതവേഗത തടയുന്നതിനുള്ള മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്നലെ വർക്കല പൊലീസ്

സ്റ്രേഷനിൽ രജിസ്റ്റർ ചെയ്തത്

6 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് മാത്രം ഇന്നലെ വർക്കല പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.