mk-sanu

തിരുവനന്തപുരം: ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ.എം.കെ സാനുവിന്റെ വിയോഗത്തിൽ എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ അക്ഷരവെളിച്ചമായിരുന്നു സാനുമാഷ്. മഹാഗുരുവും മഹാപ്രഭാഷകനുമായിരുന്ന അദ്ദേഹം ഉപദേശകനെന്ന നിലയിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് മാർഗദീപമായിരുന്നു. ഫൗണ്ടേഷൻ അവാർഡ് ജേതാവുമായിരുന്നു അദ്ദേഹം. എൻ.രാമചന്ദ്രന്റെ ആത്മമിത്രമായിരുന്ന സാനുമാഷിന്റെ വിയോഗം ഫൗണ്ടേഷന് തീരാനഷ്ടമാണെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.