കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കൊടുവഴന്നൂർ വലിയകാട് മഹേഷ് ഭവനിൽ മഹേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ വർക്ക്‌ഷോപ്പിലായതിനാൽ രണ്ടുദിവസമായി മഹേഷ് സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു. വർക്‌ഷോപ്പിൽ കിടക്കുന്ന ഓട്ടോറിക്ഷയുടെ പണിയെന്തായെന്നറിയാൻ സ്വകാര്യബസ്സിലെ ജോലിക്കിടയിൽ പുതിയകാവിൽ ഇറങ്ങിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ബുധൻ രാവിലെ 9ന് കിളിമാനൂർ സമത്വ തീരത്തിൽ നടക്കും. ഭാര്യ:മായ.മക്കൾ:വൈഷ്ണവ്,വൈഗ,വിധു.