qq

തിരുവനന്തപുരം : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിൽ 8,9,10 തീയതികളിൽ നടക്കും. വി.എച്ച്.പി ദേശീയ നേതാക്കൾ,വിശിഷ്ട വ്യക്തികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ 500 പേർ പങ്കെടുക്കും. സമ്മേളനം സ്വാമി ശിവാമൃതാനന്ദപുരി (അമൃതാന്ദമയി മഠം) ഭദ്രദീപം തെളിക്കുമെന്ന് സ്വാഗതസംഗം ചെയർമാൻ അഡ്വ.ബാലൻ.എ.കെ അറിയിച്ചു.