തിരുവനന്തപുരം: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ ഉപയോഗപ്രദമല്ലാത്ത കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ ജില്ലാകളക്ടർ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി വാല്യുവേഷൻ ടെൻഡറിംഗ് നടപടികൾ വേഗത്തിലാക്കാനും സ്‌കൂൾ പരിസരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.