വിഴിഞ്ഞം: ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽ.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റി പ്രതിരോധ സംഗമം നടത്തി.ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി നീലലോഹിതദാസ്,സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രകുമാർ,വണ്ടിത്തടം മധു,വി.അനൂപ്,ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗം കരുംകുളം വിജയകുമാർ,ഉല്ലാസ്,മുൻ എം.എൽ.എ ജമീലാ പ്രകാശം,വിജയമൂർത്തി,സഫറുള്ള ഖാൻ,രതീഷ് രവീന്ദ്രൻ,കോളിയൂർ സുരേഷ്,വിഴിഞ്ഞം ജയകുമാർ,തെന്നൂർക്കോണം ബാബു,രാധാകൃഷ്ണൻ നായർ, അജി കല്ലിയൂർ,സിന്ധുരാജ്,എസ്.അജിത്ത് എന്നിവർ പ്രസംഗിച്ചു.