വെഞ്ഞാറമൂട്: പരിചയം നടിച്ചെത്തിയയാൾ വൃദ്ധയുടെ സ്വർണമാല കവർന്നതായി പരാതി.മാണിക്കോട് കൊക്കോട്ട് ഷീബ ഭവനിൽ ലീലയുടെ (70)ഒന്നര പവന്റെ മാലയാണ് തട്ടിയെടുത്തത്.ശനിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട്ടിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.അൻപത് വയസോളം തോന്നിക്കുന്നയാൾ ലീലയുടെ അടുത്തെത്തി,​മകളെ അറിയാമെന്നും പിരപ്പൻകോട് ബാങ്കിൽ കടമുള്ളതായി പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.തുടർന്ന് ഇയാൾ ഓട്ടോയിൽ ലീലയെ കയറ്റി പിരപ്പൻകോട് ബാങ്കിന് സമീപമെത്തിച്ചു.തുടർന്ന് ലീലയുടെ മാല തട്ടിയെടുത്ത് കടക്കുകയായിരുന്നു.തുടർന്ന് ലീല വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.