1

പൂവാർ: ചെക്കടി ആഷ്‌വില്ലയിൽ പരേതനായ മനോഹരന്റെയും പ്രവീണയുടെയും മകൻ ആഷിക് (35) നെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനായ യുവാവ് കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ സൂപ്പർവൈസറാണ്. തിങ്കളാഴ്ച രാത്രി 11ഓടെ മദ്യപിച്ച് വീട്ടിലെത്തിയ ആഷിക്കിനെ അമ്മ വഴക്ക് പറഞ്ഞതായും തുടർന്ന് ആഷിക് മുറിയിൽ കയറി വാതിൽ അടച്ചശേഷമാണ് തൂങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂവാർ പൊലീസ് കേസെടുത്തു.