d

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷ 16 ലക്ഷത്തിലേക്ക്. ഇന്നലെ വരെ 15.90ലക്ഷം പേരാണ് അപേക്ഷ നൽകിയത്. കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ വോട്ടർ പട്ടികയിൽ നിന്ന് പത്തു ലക്ഷത്തോളം പേരെ ഒഴിവാക്കിയാണ് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ ജൂലായ് 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ പരാതികൾക്കും പുതുതായി പേര് ചേർക്കാനും അപേക്ഷിക്കാനുള്ള സമയം നാളെ തീരും. ആഗസ്റ്റ് 30ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് 1.15ലക്ഷം അപേക്ഷകളും കിട്ടിയിട്ടുണ്ട്.