കല്ലമ്പലം:കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ കായികമേള അത് ലോൺ 2025 ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ഫുട്ബാൾ പ്ലെയർ കെ.അജയൻ ഉദ്ഘാടനം ചെയ്തു.സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി, ജെ.ആർ.സി വിഭാഗം കുട്ടികൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.സംസ്ഥാന കായിക വിജയികളിൽ നിന്ന് ഉദ്ഘാടകൻ ദീപശിഖ ഏറ്റുവാങ്ങി കായിക മേളയ്ക്ക് തുടക്കം കുറിച്ചു.സബ്ജൂനിയർ, ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ 41 ഇനങ്ങളിലായി എണ്ണൂറിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച് സബ്ജില്ലാ മത്സരത്തിലേക്ക് അർഹരായി.സ്കൂൾ പ്രിൻസിപ്പൽ പി.സജി അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. ബിജോയ് സ്വാഗതവും സ്പോർട്സ് കൺവീനർ അക്ഷയ് വി.എസ് നന്ദിയും പറഞ്ഞു.സ്കൂൾ ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര, കായിക അദ്ധ്യാപകൻ ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.