കല്ലമ്പലം: മണമ്പൂർ തെഞ്ചേരിക്കോണം ബാലസുബ്രഹ്മണ്യ വിലാസം എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രതിനിധി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. മേഖലാ കൺവീനർ ബി.ഭദ്രൻ പിള്ള, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി.വി.തമ്പി എന്നിവർ സംസാരിച്ചു.കരയോഗം സെക്രട്ടറി സോമരാജൻ റിപ്പോർട്ടും, ഖജാൻജി ഗോപാലകൃഷ്ണ ക്കുറുപ്പ് കണക്കും അവതരിപ്പിച്ചു.തുടർന്ന് കരയോഗ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്യുകയും 80 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഇൻസ്‌പെക്ടർ എം.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നടത്തിയ ഭരണ സമിതി തിരഞ്ഞെടുപ്പിൽ 15 അംഗങ്ങളെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. എം.ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്റ്),സോമരാജൻ (സെക്രട്ടറി), ഗോപാലകൃഷ്ണക്കുറുപ്പ് (ഖജാൻജി), അനിൽ കുമാർ (ജോയിന്റ് സെക്രട്ടറി),മോഹനൻ നായർ (വൈസ് പ്രസിഡന്റ്),ദിലീപ് കുമാർ (താലൂക്ക് യൂണിയൻ പ്രതിനിധി),ശൈലേന്ദ്ര കുമാർ (ഇലക്ടറൽ ബോർഡ് മെമ്പർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.