വിതുര: മലയടി തച്ചൻകോട് ശ്രീകൃഷ്ണവിലാസം കരയോഗ വാർഷികസമ്മേളനം എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻനായർ റിപ്പോർട്ടും, ട്രഷറർ ആർ.സുവർണകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരം നേടിയ ജില്ലാഫയർഓഫീസർ എസ്.സൂരജിനെ ആദരിച്ചു.ഐ.ബി.ഷിബുകുമാർ, വി.എൽ.സന്തോഷ്‌കുമാർ,തച്ചൻകോട് വാർഡ് മെമ്പർ തച്ചൻകോട് വേണുഗോപാലൻനായർ, ജി.സുധാകരൻ,ആർ.മനോഹരൻനായർ,സി.ആർ.ശ്രീകല എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി ശ്രീകുമാരൻനായർ (പ്രസിഡന്റ്),ആർ.രാധാകൃഷ്ണൻനായർ (സെക്രട്ടറി), ആർ.സുവർണകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.