ആറ്റിങ്ങൽ : എസ്.എൻ.ഡി.പി യോഗം വാളക്കാട് ശാഖ വനിതാസംഘം,യൂത്ത്മൂവ്മെന്റ് ഭാരവാഹി തിരഞ്ഞെടുപ്പ് യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഡി.ഗീതാദേവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം കൺവീനർ ശ്രീലബിജു, ട്രഷറർ ഷീല ത്യാഗരാജൻ,ശാഖ യൂണിയൻ കമ്മിറ്റി മെമ്പർ ഡി.ജയേന്ദ്രൻ,മേഖലാകമ്മിറ്റി ചെയർപേഴ്സൺ രോഹിണി എന്നിവർ സംസാരിച്ചു. ശാഖാപ്രസിഡന്റ് ദിനേശ് സ്വാഗതവും ശാഖ സെക്രട്ടറി എസ്.വിജയകുമാർ നന്ദിയും പറഞ്ഞു. വനിതാസംഘം ഭാരവാഹികളായി ഷീന.എസ് (പ്രസിഡന്റ് ), ഉഷ.ജി (വൈസ് പ്രസിഡന്റ്),ദീപ.ആർ(സെക്രട്ടറി), ദീപ്തി.ആർ.എസ്(ട്രഷറർ), യൂണിയൻ കമ്മിറ്റി അംഗങ്ങളായി ലാലി.ഡി.കെ, ഷൈലജ.കെ, വിജയമ്മ.വി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിന്ധു .ആർ.എസ്, മിനി.ജി, വസന്ത.ജെ, ലേഖ.ജി, ഡയാന.ബി.എസ്, സജിത.വി,ബിന്ദു എന്നിവരെയും തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി രജിത്ത്(പ്രസിഡന്റ്),സജീഷ്(വൈസ് പ്രസിഡന്റ്), പ്രവീൺ(സെക്രട്ടറി), നിഖിൽ(ജോയിന്റ് സെക്രട്ടറി), സന്തോഷ്(ട്രഷറർ),എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി മഹി,സൂരജ്,ഋഷിരാജ്,ബാബു,കാർത്തിക്.ജെ,അതുൽ ജോയ് എന്നിവരെയും തിരഞ്ഞെടുത്തു.