dd

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള ( ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം) വോട്ടർ ഹെൽപ്പ് ഡെസ്‌ക് കളക്ടറേറ്റിൽ ആരംഭിച്ചു.കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.വോട്ടർ ബോധവത്കരണ പരിപാടി ആരംഭിക്കുക,യോഗ്യരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക,വോട്ടിംഗ് പങ്കാളിത്തത്തിൽ യുവ വോട്ടർമാരുടെ ഇടയിലുള്ള നിസംഗത പരിഹരിക്കുക,തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടർമാരെ അറിയിക്കുക തുടങ്ങിയവയാണ് ലീപ് ക്യാമ്പെയിന്റെ ലക്ഷ്യം.വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധനയും കളക്ടറുടെ നേതൃത്വത്തിൽ നടത്തി.