bjp-

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടതിനെതിരെ ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രവർത്തകർ ഓപ്പറേഷൻ തിയേറ്ററിലേക്ക് റീത്തുമായി പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രി കവാടത്തിൽ വച്ച് പൊലീസ് തടഞ്ഞു.തുടർന്ന് കവാടത്തിൽ റീത്ത് സമർപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.

സമരം നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബാലരാമപുരം,വൈസ് പ്രസിഡന്റ്‌ മഞ്ചത്തല സുരേഷ്,സെക്രട്ടറി സ്റ്റെബിൻ ജോൺ,എം.കെ.ശശി,ഇരുമ്പിൽ രാജീവ്,ആലംപൊറ്റ ശ്രീകുമാർ, ശ്രീകുമാരി അമ്മ തുടങ്ങിയവർ പങ്കെടുത്തു. സമരത്തിനുശേഷം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തിയേറ്റർ അടിയന്തരമായി തുറക്കണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

വിതരണം ചെയ്യുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയില്ലെന്ന് വാട്ടർ അതോറിട്ടി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും,സാധാരണക്കാരന്റെ ആശുപത്രികളെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മുക്കം പാലമൂട് ബിജു ആരോപിച്ചു.