e

തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പുനഃക്രമീകരിച്ചു. 9മുതൽ 15വരെ ഓപ്ഷൻ രജിസ്‌ട്രേഷൻ.ഡിലീഷൻ, പുന:ക്രമീകരണം സൗകര്യം വെബ്‌സൈറ്റിൽ വീണ്ടും ലഭ്യമാകും. 5ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് 15വരെ ലഭിക്കുന്ന ഓപ്ഷനുകൾ കൂടി പരിഗണിച്ച് 16ന് പുന:പ്രസിദ്ധീകരിക്കും. 18ന് അന്തിമ അലോട്ട്മെന്റ്. വിവരങ്ങൾ www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487.അഖിലേന്ത്യാ ക്വാട്ട അലോട്ട്മെന്റിനു ശേഷം മെഡി. കൗൺസലിംഗ് കമ്മിറ്റിയുടെ ഷെഡ്യൂൾ പ്രകാരമേ അലോട്ട്മെന്റ് നടത്താനാവൂ എന്ന് എൻട്രൻസ് കമ്മിഷണർ വ്യക്തമാക്കി.