കഴക്കൂട്ടം: കഠിനംകുളത്തും പരിസര പ്രദേശങ്ങളിലും മദ്യവില്പന നടത്തുന്ന ചിറ്റാറ്റുമുക്ക് സ്വദേശി ശശാങ്കനെ(60) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ സജു,എസ്.ഐ അനൂപ്,അബ്ദുൾ സലീം,പ്രശാന്ത്,നിസാം,സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.ഇയാളുടെ പേരിൽ സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.ഓണത്തോടനുബന്ധിച്ച് അനധികൃത ലഹരി വില്പന തടയാൻ പൊലീസ് പരിശോധന ഊർജ്ജിതമാക്കും.