ji

കിളിമാനൂർ: ന​ഗരൂർ പ്രാഥമികരോ​ഗ്യകേന്ദ്രത്തിനായി പുതിയതായി പണികഴിപ്പിച്ച ഓഫീസ് ബ്ലോക്കും,നഗരൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്ന് തുക വിനിയോ​ഗിച്ച് നിർമ്മിച്ച സ്റ്റോർ റൂമും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ,ചെയർപേഴ്സൺ എ.എസ്.വിജയലക്ഷ്മി,പഞ്ചാത്ത് അം​ഗങ്ങളായ സിന്ധു രാജീവ്,ലാലി ജയകുമാർ,എം.ര​ഘു,നിസാമുദ്ദീൻ നാലപ്പാട്,അനോബ് ആനന്ദ്, ആർ.എസ്. രേവതി,കെ.ശ്രീലത,ഉഷ,അർച്ചന സഞ്ചു,പഞ്ചായത്ത് സെക്രട്ടറി അനു അലക്സ്,മെഡിക്കൽ ഓഫീസർമാരായ നിഷ,സരി​ഗ എന്നിവർ സംസാരിച്ചു. ‌