hi

കിളിമാനൂർ:മടവൂർ എൻ. എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ റാലി,യുദ്ധ വിരുദ്ധ സ്നേഹ വലയം,പ്രതിജ്ഞ,സഡാക്കോ കൊക്ക് നിർമ്മാണം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.ദിനാചരണ ഉദ്ഘാടനം മാനേജർ എസ്.അജൈന്ദ്രകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ എം.ബി.ജയലാൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജി.അനിൽകുമാർ,ഹെഡ്മിസ്ട്രസ്സ് ഒ.ബി.കവിത,സ്റ്റാഫ് സെക്രട്ടറി ബി.പി.അജൻ എന്നിവർ സംസാരിച്ചു.