photo

പാലോട്: കുരുന്ന് ഭാവനകൾക്ക് ചിറക് വിരിച്ചപ്പോൾ പിറന്നത് പന്ത്രണ്ട് കഥാസമാഹാരങ്ങൾ. നന്ദിയോട് പച്ച ദേവസ്വം എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ അമ്മമാരുടേയും അദ്ധ്യാപകരുടേയും പിന്തുണയോടെ തങ്ങളുടെ മനസിൽ കണ്ടറിഞ്ഞ കഥകൾ പകർത്തിയെഴുതി. ഇങ്ങനെ പിറന്നത് മനുഷ്യനും, പ്രകൃതിയും,ചെറുപ്രാണികളും മഴയും സ്നേഹവും ദു:ഖവും വിരഹവും ഒക്കെയുള്ള പന്ത്രണ്ട് കഥകളുടെ വിസ്മയ ലോകമായിരുന്നു. കഥകൾക്കാവശ്യമായ കവർ ചിത്രങ്ങൾ ഉൾപ്പെടെ വരച്ചതും കുട്ടികൾ തന്നെ. വായന മാസാചരണത്തിന്റെ ഭാഗമായാണ് കുട്ടികളും അമ്മമാരും ചേർന്ന് പുസ്തകം തയാറാക്കിയത്. തങ്ങൾ നടുവളർത്തിയ പച്ചക്കറികളാണ് സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത്. മിച്ചമുണ്ടായിരുന്നവ സ്കൂളിന് സമീപത്തായുള്ള ശാസ്താ ക്ഷേത്രത്തിലെ അന്നദാനത്തിന് നൽകി. നന്ദിയോട് ഗ്രാമപഞ്ചായത്തംഗം പി.സനിൽകുമാർ,ഹെഡ്മാസ്റ്റർ സജി കുമാർ,ഹെഡ്മിസ്ട്രസ്സ് ഷീല,പി.ടി.എ പ്രസിഡന്റ് ശ്രീലത,എം.പി.ടി.എ പ്രസിഡന്റ് അഖില,സ്റ്റാഫ് സെക്രട്ടറി അനിതകുമാരി,എസ്.ആർ.ജി കൺവീനർ വൃന്ദ.എം. നായർ,വിദ്യാരംഗം കൺവീനർ ഭവൃ കൃഷ്ണൻ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പുന്തുണയേകിയവർ.