കല്ലമ്പലം: ഹിരോഷിമ ദിനത്തിൽ സമാധാനചാർട്ടർ അനാച്ഛാദനം ചെയ്ത് മടവൂർ ഗവ.എൽ.പി.എസിലെ കുട്ടികൾ.'കുട്ടികളുടെ സമാധാനചാർട്ടർ' എന്ന ആശയത്തിന് പ്രചോദനമായതെന്ന് ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം പറഞ്ഞു.സ്കൂൾ മുറ്റത്ത് ഒരുക്കിയ കൂറ്റൻ യുദ്ധവിരുദ്ധ ക്യാൻവാസിൽ കൂട്ടുകാരും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സമാധാന സന്ദേശങ്ങൾ രേഖപ്പെടുത്തി.പി.ടി.എ പ്രസിഡന്റ് രേഖാ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.നവമി ബിനു സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു.