തിരുവനന്തപുരം: സർക്കാർ അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ വേണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്.
ദുരന്തനിവാരണവുമായും രോഗപ്രതിരോധപ്രവർത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണവുമായും ബന്ധപ്പെട്ട ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാളത്തിലായിരിക്കണം. വിവിധ സർക്കാർ വകുപ്പുകൾക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങൾ 9,10 തീയതികളിൽ പ്രവർത്തിക്കും
തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടർന്നുവരുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധിദിവസങ്ങളായ ആഗസ്റ്റ് 9, 10 തീയതികളിൽ തുറന്ന് പ്രവർത്തിക്കും.
വോട്ടർ പട്ടിക സംബന്ധിച്ച നിരവധി അപേക്ഷകൾ/ആക്ഷേപങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സമയബന്ധിതമായി തുടർനടപടികൾ സ്വീകരിക്കുന്നതിനാണിത്.