തിരുവനന്തപുരം: ഗണിത പഠനത്തിന് ' സൂത്രവാക്യം ' പരിശീലന പരിപാടിയുമായി കണിയാപുരം ബി.ആർ.സി. വിവിധ പരിശീലനങ്ങളിൽ റിസോഴ്സ് അദ്ധ്യാപകരായി പോകുന്നവരുടെ നേതൃത്വത്തിൽ യോഗംചേർന്ന് പഠന പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പദ്ധതിയുടെ പാഠഭാഗമായി സബ് ജില്ലയിലെ പ്രൈമറി വിഭാഗം ഗണിത അദ്ധ്യാപകർക്കായി ശില്പശാലയും നടത്തി. പരിശീലനത്തിന് ബി.പി.സി ഡോ.ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ, ട്രെയിനർ സതീഷ് ജി.വി,അദ്ധ്യാപകരായ കല പി.നായർ,ശാരി,ഷംന,ജയരാജ് എന്നിവർ നേതൃത്വം നൽകി.