തിരുവനന്തപുരം: കണ്ണമ്മൂല ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ജൈവകൃഷി പരിശീലന ശില്പശാല പ്രസിഡന്റ് ഗോപാലൻ തമ്പി ഉദ്ഘാടനം ചെയ്‌തു. പാളയം,ഉള്ളൂർ കൃഷി ഓഫീസുകൾ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ കലാധരൻ,സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. സൗജന്യമായി ജൈവ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. ചടങ്ങിൽ മധു ദാമോദർ,എൻജിനിയർ എസ്.ബിജു,ജ്യോതിഷ് കുമാർ,പി.കെ.ലത,എൻജിനിയർ രാജീവ് എന്നിവർ പങ്കെടുത്തു.