s

തിരുവനന്തപുരം: ഐക്യ കർഷകസംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ഐക്യകർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.ജി.വിജയദേവൻ പിള്ള അദ്ധ്യക്ഷനായി.എ.എ.അസീസ് എക്സ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.വേണുഗോപാൽ,ആർ.മഹേശ്വരൻപിള്ള,അഡ്വ.ബി.രാജശേഖരൻ, ടി.സി.വിജയൻ,ഇറവൂർ പ്രസന്നകുമാർ,എസ്.എസ്.ബാലു,പി.എൻ.നെടുവേലി,ഇടവനശേരി സുരേന്ദ്രൻ,അഡ്വ.എ.ശ്രീധരൻ,അഡ്വ.ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി പേട്ട സജീവ് സ്വാഗതവും ആർ.അജിത് കുമാർ നന്ദിയും പറഞ്ഞു.