നെടുമങ്ങാട്: നഗരസഭയുടെ വയോമിത്രം വയോജന സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ "വളരുന്ന കേരളം, വളർത്തിയവർക്ക് ആദരം " പരിപാടി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് താലൂക്ക് അദാലത്തിൽ 50 ലേറെ മുതിർന്ന പൗരന്മാരുടെ പരാതികൾ ലഭിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
കേരള സാമൂഹ്യ സുരക്ഷാ മിഷനും നെടുമങ്ങാട് നഗരസഭയും ചേർന്നാണ് വയോജനങ്ങളുടെ മാനസിക ഉല്ലാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടായ്മ സംഘടിപ്പിച്ചത്. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനും സംവിധായകനുമായ കണ്ണൂർ വാസൂട്ടി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് കൗൺസിലർമാർ,വയോജനങ്ങൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.