adoorgedkkari

ആറ്റിങ്ങൽ: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർറിംഗ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ തേടി അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.

പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ലെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി.