d

സുപ്രീംകോടതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തിന് വിട്ട വിഷയമാണിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിൽ അവസാനവാക്ക് തന്ത്രിയുടേതാണ്. ഇന്നലെ നടന്നയോഗത്തിൽ തന്ത്രി പങ്കെടുത്തിരുന്നില്ല. തന്ത്രികൂടി പങ്കെടുക്കുന്ന യോഗത്തിൽ ഉചിതമായ തീരുമാനമെടുക്കും.

ക്ഷേത്രത്തിലെ മുറജപം,​ ലക്ഷദീപം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നലെ ഉപദേശസമിതിയും ഭരണസമിതിയും യോഗം ചേർന്നത്.

-ആദിത്യവർമ്മ

തിരുവിതാംകൂർ രാജകുടുംബാംഗം

വിഷയത്തിൽ സുപ്രീം കോടതി ഭരണസമിതിക്ക് തീരുമാനമെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതിലപ്പുറം ഒന്നും പറയാനില്ല.

വി.എൻ വാസവൻ

ദേവസ്വം മന്ത്രി

നി​ല​വ​റ​ ​തു​റ​ക്ക​ൽ​ ​ച​ർ​ച്ച​ ​ചെ​യ്തി​ല്ല​:​ ​ക​ര​മ​ന​ ​ജ​യൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ബി​ ​നി​ല​വ​റ​ ​തു​റ​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രു​ ​ച​ർ​ച്ച​യും​ ​ഇ​ന്ന​ല​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ​ഭ​ര​ണ​സ​മി​തി​യി​ലെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​ ​ക​ര​മ​ന​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​പ്പോ​ൾ​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​ച​ർ​ച്ച​യു​ടെ​ ​ആ​വ​ശ്യ​മി​ല്ല.​ ​മാ​സ​ത്തി​ൽ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ത​വ​ണ​ ​ഭ​ര​ണ​സ​മി​തി​ ​യോ​ഗം​ ​ചേ​രാ​റു​ണ്ട്.​ ​ജീ​വ​ന​ക്കാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തും​ ​അ​വ​രു​ടെ​ ​സ​ർ​വീ​സ് ​ച​ട്ട​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ആ​ലോ​ചി​ക്കാ​നു​മാ​ണ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.