തിരുവനന്തപുരം: കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള ജേർണലിസ്റ്റ്സ് യൂണിയന്റെ (കെ.ജെ.യു) ജില്ലാ കൺവെൻഷൻ 9ന് രാവിലെ 10.30 മുതൽ കാട്ടാക്കട വിസ്മയ ഹോട്ടൽ ബാങ്ക്വിറ്റ് ഹാളിൽ നടക്കും.കെ.ജെ.യു ജില്ലാ പ്രസിഡന്റ് ശിവാകൈലാസിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തും. കാട്ടാക്കട ഡിവൈ.എസ്.പി ആർ.റാഫി മുഖ്യാതിഥിയായി പങ്കെടുക്കും.പുതിയതായി അംഗത്വം നേടിയ മാദ്ധ്യമ പ്രവർത്തകർക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യും. ഐ.ജെ.യു ദേശീയ സമിതിയംഗം ബാബു തോമസ് കെ.ജെ.യു ന്യൂസ് പുതിയ ലക്കത്തിന്റെ പ്രകാശനം നിർവഹിക്കും.സംസ്ഥാന ട്രഷറർ ഇ.പി.രാജീവ്,വൈസ് പ്രസിഡന്റുമാരായ സനിൽ അടൂർ,മണിവസന്തം ശ്രീകുമാർ,ജില്ലാ സെക്രട്ടറി എസ്.ആർ.വിനു,ട്രഷറർ കെ.മുഹമ്മദ് റാഫി,വൈസ് പ്രസിഡന്റുമാരായ എസ്.ടി.ബിജു,സലീം മൈലക്കൽ,ജോയിന്റ് സെക്രട്ടറിമാരായ ആർ.വിമൽകുമാർ,മൂഴിയിൽ മുഹമ്മദ് ഷിബു,കെ.സതീഷ് ചന്ദ്രൻ,കൃഷ്ണകുമാർ,സിന്ധു കൃഷ്ണ തുടങ്ങിയവർ സംസാരിക്കും.ജീവകാരുണ്യ,സാഹിത്യ മേഖലയിലെ മികവിന് കെ.ജെ.യു ഏർപ്പെടുത്തിയ 'കർമ്മമിത്ര' പുരസ്കാരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽഖാന് കൈമാറും.