e

തിരുവനന്തപുരം: സായുധ ബറ്റാലിയനിൽ ഡെപ്യൂട്ടി കമൻഡാന്റ്, അസി. കമൻഡാന്റുമാർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. ഐ.വി സോമരാജനെ ഡെപ്യൂട്ടി കമൻഡാന്റായി ആർ.ആർ.ആർ.എഫിൽ നിയമിച്ചു. അവിടെ നിന്ന് എം.ഹരിയെ നാലാം ബറ്റാലിയനിലേക്ക് മാറ്റി. അസി.കമൻഡാന്റുമാരായി സ്ഥാനക്കയറ്റം ലഭിച്ച പി.വി ദിനേശ് - എം.എസ്.പി, കെ.ഉദയകുമാർ - കെ.എ.പി-1, കെ.വിനോദ്- കെ.എ.പി-3, സി.എസ്.സഞ്ജീവ് കുമാർ- കെ.എ.പി-2, പി.എം.സുധീർ ദാസ്- ആർ.ആർ.ആർ.എഫ്, ബിജു ചാക്കോ- എം.എസ്.പി, പി.ബാബു- എം.എസ്.പി, കെ.വി ശ്രീധരൻ- കെ.എ.പി-2, സി.സന്തോഷ് കുമാർ- സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, എ.മുഹമ്മദ് റാജി- കെ.എ.പി-2 എന്നിവർക്കും നിയമനം നൽകി.

അസി. കമൻഡാന്റുമാരായ എ.രാജീവൻ- കെ.എ.പി-4, എ.ബി സുരേഷ് കുമാർ- കെ.എ.പി-4, എസ്.സുരേഷ്- കെ.എ.പി-5, ഐ.സി പ്രദീപൻ- കെ.എ.പി-1, എസ്.വിനോദ് കുമാർ- ഐ.ആർ.ബി, വി.പ്രമോദ്- ഐ.ആർ.ബി എന്നിവരെ സ്ഥലംമാറ്റി.