തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ആടി മാസത്തിലെ പൗർണ്ണമിയായ നാളെ(9) നട തുറക്കും. രാവിലെ 4 മുതൽ രാത്രി 1 വരെ നട തുറന്നിരിക്കും.രാവിലെ നിറ പുത്തരി ചടങ്ങും പഞ്ചമുഖ ഗണപതിയുടെ മുന്നിൽ പ്രത്യേക ഗണപതി ഹോമവും നടക്കും. ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണി കുമാർ ശർമ്മയുടെ കാർമ്മികത്വത്തിലാണ് 1008 മോദകം കൊണ്ടുള്ള വിശേഷാൽ ഗണപതി ഹോമം നടക്കുന്നത്.
പൗർണ്ണമിയും ശനിയും ഒന്നിച്ച് വരുന്നതിനാൽ നാളെ ശനീശ്വരന് മുന്നിലും പ്രത്യേക പൂജകൾ ഉണ്ടായിരിക്കും.8 മണി മുതൽ ദേവീ മാഹാത്മ്യ പാരായണവും ലളിതാസഹസ്രനാമ ജപം,11മുതൽ എം.എസ്.സൂര്യഗായത്രിയുടെ ക്ലാസിക്കൽ ഡാൻസിന്റെ അരങ്ങേറ്റം, 2 മുതൽ നൃത്ത നൃത്യങ്ങൾ, 5 മുതൽ വിഷ്ണുപ്രിയ അനിൽകുമാർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, 6ന് സിബി ശ്രീകുമാറിന്റെ സോപാന സംഗീതം, 7ന് പാപ്പനംകോട് നാട്യാഞ്ജലിയുടെ ഡാൻസ്,രാത്രി 8ന് എഴുത്തുകാരിയും ദേശീയ പുരസ്‌കാര ജേതാവുമായ അദ്രിജ പണിക്കരുടെ നൃത്തം,9ന് കൈകൊട്ടിക്കളി.