bjp

തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി രണ്ട് ക്ഷണിതാക്കളുൾപ്പെടെ 24പേരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചു.സംസ്ഥാന ഭാരവാഹികളേയും മുൻ സംസ്ഥാന പ്രസിഡന്റുമാരേയും ഉൾപ്പെടുത്തി. സംസ്ഥാനത്തിന്റെ പ്രഭാരികളായ പ്രകാശ് ജാവദേക്കർ,അപരാജിത സാരംഗിയേയും പ്രത്യേക ക്ഷണിതാക്കളാക്കി.കോർ

കമ്മിറ്റി അംഗമായിരുന്ന എ.എൻ.രാധാകൃഷ്ണനെ ഒഴിവാക്കി

മുൻ പ്രസിഡന്റുമാരിൽ രോഗബാധയെത്തുടർന്ന് വിശ്രമത്തിലായ കെ.വി.ശ്രീധരൻ മാസ്റ്ററേയും ഗോവ ഗവർണറായിരുന്ന പി.എസ്.ശ്രീധരൻപിള്ളയെയും ഒഴിവാക്കി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പത്മനാഭൻ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ,വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് , നാഷണൽ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി,ദേശീയ വക്താവ് അനിൽ ആന്റണി, രാജ്യസഭാംഗം സി.സദാനന്ദൻ മാസ്റ്റർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ,സുരേഷ് ഗോപി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.സുധീർ,കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ്,സി.കൃഷ്ണകുമാർ, ബി .ഗോപാലകൃഷ്ണൻ, കെ. സോമൻ,ഉണ്ണികൃഷ്ണൻ മാസ്റ്റർ .

ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാസുരേന്ദ്രൻ, എസ്.സുരേഷ്,അനൂപ് ആന്റണി എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്.

സംസ്ഥാന സമിതിയും സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് പാർട്ടി ഭരണഘടനയനുസരിച്ച് തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സമിതികൾ.എന്നാൽ അനുഭവ പരിചയമുള്ളവരുടെ കൂട്ടായ്മയെന്ന നിലയ്ക്കാണ് മുൻ പ്രസിഡന്റുമാരെ ഉൾപ്പെടുത്തി നേരത്തേ കോർ കമ്മിറ്റിയുണ്ടാക്കിയത്. അതിൽ പരമാവധി 11 പേരാണുണ്ടായിരുന്നത്.കഴിഞ്ഞ തവണ പരാതി ഉയർന്നതോടെയാണ് ജനറൽ സെക്രട്ടറിമാരായിരുന്ന ശോഭാ സുരേന്ദ്രനേയും എ.എൻ.രാധാകൃഷ്ണനേയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കോർ കമ്മിറ്റിക്ക് വലിപ്പമേറിയതോടെ പ്രവർത്തന സൗകര്യം കുറഞ്ഞെന്ന ആക്ഷേപം പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിയുടെ നാല് ജനറൽ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റുമടങ്ങിയ കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനങ്ങൾ നോക്കുക.

 ത​ദ്ദേ​ശ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​: 2.75​ല​ക്ഷം​ ​ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് ​ബി.​ജെ.​പി

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​നാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ക​ര​ട് ​വോ​ട്ട​ർ​ ​പ​ട്ടി​ക​യ്ക്കെ​തി​രെ​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബി.​ജെ.​പി.​പ​ട്ടി​ക​യി​ൽ​ ​വ്യാ​പ​ക​മാ​യ​ ​ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും​ ​ഇ​ര​ട്ട​ ​വോ​ട്ടു​ക​ൾ​ ​മാ​ത്രം​ 2.75​ ​ല​ക്ഷ​ത്തി​ലേ​റെ​യു​ണ്ടെ​ന്നും​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നൂ​പ് ​ആ​ന്റ​ണി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ​ഭ​യ​ന്നാ​ണ് ​ഇ​ട​ത് ​ആ​ഭി​മു​ഖ്യ​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഉ​പ​യോ​ഗി​ച്ച് ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​വ്യാ​പ​ക​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ .​ഇ​തി​ന്റെ​ ​തെ​ളി​വു​ക​ൾ​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു
.​ ​ഒ​രേ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡി​ൽ​ ​ഒ​ന്നി​ല​ധി​കം​ ​പേ​രെ​ ​ചേ​ർ​ത്തും,​ഒ​രേ​ ​വ്യ​ക്തി​യെ​ ​ഒ​രേ​ ​ഐ​ഡി​ ​കാ​ർ​ഡ് ​ന​മ്പ​റി​ൽ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യും​ ,​ഒ​രേ​ ​മേ​ൽ​വി​ലാ​സ​വും​ ​ഒ​രേ​ ​ര​ക്ഷാ​ക​ർ​ത്താ​വും​ ​ഒ​രേ​ ​പേ​രു​മു​ള്ള​യാ​ളെ​ ​വ്യ​ത്യ​സ്ത​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ന​മ്പ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ് ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ 276799​ ​ആ​ളു​ക​ൾ​ക്കാ​ണ് ​ഇ​ര​ട്ട
വോ​ട്ടു​ള്ള​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​മാ​ത്രം​ 7216​ ​പേ​ർ​ക്ക് ​ഇ​ര​ട്ട​ ​വോ​ട്ടു​ണ്ട്.
76ാം​ ​ന​മ്പ​ർ​ ​വാ​ർ​ഡ് ​ബീ​മാ​പ​ള്ളി​ ​അ​ട്ടി​മ​റി​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​ഫൈ​ന​ൽ​ ​ഡി​ലി​മി​റ്റേ​ഷ​ൻ​ ​സ​മ​യ​ത്ത് ​ജ​ന​സം​ഖ്യ​ 9875​ ​ആ​യി​രു​ന്നു.​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യു​ടെ​ ​ക​ര​ട് ​പു​റ​ത്ത് ​വ​ന്ന​പ്പോ​ൾ​ ​അ​ത് ​പ​തി​നാ​റാ​യി​ര​ത്തി​ൽ​ ​കൂ​ടു​ത​ലാ​യി.
ഇ​ക്കാ​ര്യ​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​ഗൗ​ര​വ​മാ​യി​ ​ഇ​ട​പെ​ട​ണം.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഇ​ര​ട്ട​ ​വോ​ട്ടു​ക​ൾ​ ​ക​ണ്ടെ​ത്തി​ ​ഒ​ഴി​വാ​ക്ക​ണം.​ ​അ​ട്ടി​മ​റി​ക്ക് ​കൂ​ട്ടു​ ​നി​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​വി​ഷ​യ​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​അ​നൂ​പ് ​ആ​ന്റ​ണി​ ​അ​റി​യി​ച്ചു.​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി​ ​വി​ ​രാ​ജേ​ഷും,​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ക​ര​മ​ന​ ​ജ​യ​നും​ ​സം​ബ​ന്ധി​ച്ചു.