d

തിരുവനന്തപുരം: ആലുവയിൽ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05നുള്ള വന്ദേഭാരത് എക്സ്‌പ്രസ് നാളെ 45മിനിറ്റും മറ്റന്നാൾ 10മിനിറ്റും വൈകിയായിരിക്കും പുറപ്പെടുക. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് മറ്റന്നാൾ എല്ലാസ്റ്റേഷനുകളിലും 25മിനിറ്റ് വൈകുമെന്നും റെയിൽവേ അറിയിച്ചു.

ഇന്നുമുതൽ 10വരെ പാലക്കാട് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള മെമു സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഇൻഡോറിൽ നിന്ന് തിരുവനന്തപുരത്തേക്കുളള എക്സ്‌പ്രസ് നാളെ 55മിനിറ്റും മറ്റന്നാൾ 20മിനിറ്റും വൈകും. കണ്ണൂരിൽ നിന്ന് ആലപ്പുഴയ്ക്കുള്ള എക്സിക്യൂട്ടീവ് നാളെ 45മിനിറ്റും മറ്റന്നാൾ 15മിനിറ്റും വൈകും. തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് നാളെ ഒരുമണിക്കൂറും മറ്റന്നാൾ അരമണിക്കൂറും വൈകും. നാളത്തെ പോർബന്തർ- കൊച്ചുവേളി 45മിനിറ്റും ധൻബാദ് - ആലപ്പുഴ എക്സ്‌പ്രസ് 25മിനിറ്റും മറ്റന്നാളത്തെ ജാംനഗർ - തിരുനെൽവേലി 10മിനിറ്റും വൈകും.