കോവളം:പ്രമുഖ വ്യവസായിയും എസ്.എൻ.ഡി.പി യോഗം മുൻ നെടുമങ്ങാട് യൂണിയൻ പ്രസിഡന്റും,വാമനാപുരം,നെയ്യാറ്റിൻകര,യൂണിയനുകളുടെ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും ചെമ്പഴന്തി ആർ.ഡി.സി കൺവീനറുമായിരുന്ന വെള്ളനാട് സുരേന്ദ്രന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ നേതൃത്വത്തിൽ അനുശോചിച്ചു. കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി.വെള്ളനാട് സുരേന്ദ്രൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മാർഗ്ഗദർശിയായിരുന്നുവെന്ന് ടി.എൻ.സുരേഷ് അനുസ്മരിച്ചു.ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,നേമംയൂണിയൻ പ്രസിഡന്റ് സുപ്രിയാസുരേന്ദ്രൻ,പത്രാധിപർ യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,വൈസ് പ്രസിഡന്റ് ചേന്തി അനി,നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻദാസ്,കോവളം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ,യൂണിയൻ കൗൺസിലർമാരായ സുധാകരൻ പുന്നമൂട്,മണ്ണിൽ മനോഹരൻ,മുൻ യോഗം ഡയറക്ടർ യമുനാ പ്രസാദ്, കോവളം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഗീതാമധു എന്നിവർ സംസാരിച്ചു.