കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം, വടശ്ശേരിക്കോണം യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനം 12 ന് വൈകിട്ട് 4 ന് വടശ്ശേരിക്കോണം ജംഗ്ഷനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അംഗങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള പത്ത് ലക്ഷം രൂപയുടെ ധന സഹായ വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, ഓണക്കിറ്റ് വിതരണം ഉന്നത മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിക്കൽ എന്നിവ നടക്കും.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറിയും വടശ്ശേരിക്കോണം യൂണിറ്റ് പ്രസിഡന്റുമായ ബി.ജോഷി ബാസു അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.ജോയി, ഒ.എസ്. അംബിക, ധനീഷ് ചന്ദ്രൻ, ഉസ്താദ് മുനീർ ഹുദവി വിളയിൽ, വർക്കല കഹാർ, ബി.മുഹമ്മദ് റാഫി, എൻ.സുരേഷ് കുമാർ,
ജി.മധുസൂദനൻ പിള്ള, ഡോ.പി.ചദ്രമോഹൻ, ബി.ജയപ്രകാശ്, അജി.എസ്.ആർ.എം, എം.നാദിർഷ തുടങ്ങിയവർ പങ്കെടുക്കും.