cultural-fest-

ചിറയിൻകീഴ്: ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സർഗവേദി 2025 എന്ന പേരിൽ ചിത്രരചന,ക്വിസ്,കൈയെഴുത്ത് മത്സരങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ.ആർ.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ, രക്ഷാധികാരി സുരേഷ്കുമാർ,വാർഡ് മെമ്പർ വി.ബേബി എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 189 കുട്ടികൾ പങ്കെടുത്തു.

കൾച്ചറൽ ഫോറം പ്രവർത്തകരായ വത്സല,ആർ.കെ രാധാമണി,രാധാകൃഷ്ണൻ,മനുശങ്കർ,അർജ്ജുൻ,വിബിൻ, സഞ്ചു,രാജേഷ് കൃഷ്ണ,സന്തോഷ്,ശാരിക,ശ്രീറാം,നിഷ,പ്രസന്നൻ,ഹരിത മനു എന്നിവർ പങ്കെടുത്തു. 10ന് ശാർക്കര, നായർ കരയോഗം ഹാളിൽ നടക്കുന്ന മഹാകുടുംബസംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് ബി.എസ് അറിയിച്ചു.