തിരുവനന്തപുരം: പ്രമുഖ വ്യവസായിയും എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം ജില്ലയിലെ വിവിധ യൂണിയനുകളുടെ അമരക്കാരനും പ്രശാന്ത് ഗ്രൂപ്പ് ഒഫ് കൺസേണിന്റെ ഫൗണ്ടർ ചെയർമാനുമായിരുന്ന വെള്ളനാട് പി.സുരേന്ദ്രന്റെ വിയോഗം വ്യാവസായിക രംഗത്തും സമൂഹത്തിനും തീരാനഷ്ടമാണെന്ന് രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് അനുസ്മരിച്ചു. സംസ്കാര ചടങ്ങിൽ ഡോ. ബിജു രമേശിനെ കൂടാതെ രാജധാനി ഗ്രൂപ്പിനു വേണ്ടി ഡയറക്ടർമാരായ രേഷ്മ ബി രമേശ്, നന്ദു ഉമ്മൻ രാജു തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു.