തിരുവനന്തപുരം : മുഖത്തിന്റെ യുവത്വം നിലനിറുത്തുന്നതിന് വേണ്ടി പുതിയ ഒരു സാങ്കേതികവിദ്യ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നും പതിക്കുന്ന രശ്മികളാണ് മുഖചർമ്മത്തിന്റെ പ്രായം കൂടുന്നതിന്റെ മുഖ്യഘടകം. അഞ്ചുവർഷം നോർത്ത് അമേരിക്കയിൽ നടന്ന മെഡിക്കൽ രംഗത്തെ ഗവേഷണത്തിന്റെ ഭാഗമായി യു.വി.എ, യു.വി.ബി രശ്മികളിൽ നിന്നും രക്ഷനേടാനുള്ള ഒരു മുഖ കവചം ന്യൂയോർക്കിൽ ലോഞ്ച് ചെയ്തു. ഇപ്പോൾ പലരും മുഖത്തിന്റെ സൗന്ദര്യവും യുവത്വവും നിലനിറുത്തുന്നതിന് പല ട്രീറ്റ്മെന്റുകൾ വൻ തുകകൾ മുടക്കി ചെയ്തുവരുന്നുണ്ട്.ഈ ട്രീറ്റ്മെന്റുകൾ കഴിഞ്ഞാൽ മുഖത്ത് സൂര്യപ്രകാശം പതിക്കാൻ പാടില്ല. കാരണം സൂര്യപ്രകാശം പതിച്ചാൽ ചികിത്സയുടെ ഗുണം കുറയും. എന്നാൽ ഇതിനൊരു പരിഹാരവുമായാണ് ഒ റെയ് ലോകത്തിനു മുന്നിൽ എത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ നടന്ന ലോഞ്ചിൽ ഡോ.വിഷ്ണു പ്രദീപ് , ഡോ.സിബി വിഷ്ണു,അലോക് വിഷ്ണു, ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി .വിഷ്ണു ഭക്തൻ ,ബീന വിഷ്ണുഭക്തൻ, പ്രദീപ് ദാമോദരൻ, സുനിപ്രദീപ്,വിബി വിഷ്ണു,ഡോ.ഗുർലീൻകൗർ, ആവറേജ് സോഷ്യലിസ്റ്റിന്റെ എഡിറ്റർ ഇൻ ചീഫ് ഷാംസിൽ എന്നിവർ പങ്കെടുത്തു. തന്റെ ഇളയ മകളും മരുമകനും തുടങ്ങിയ പുതിയ സംരംഭത്തിന് ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണു ഭക്തനും മകന്റെയും മരുമകളുടെയും സംരംഭത്തിന് കാനഡയിൽ മെഡിക്കൽ രംഗത്ത് നിൽക്കുന്ന പ്രദീപ് ദാമോദരനും ആശംസകൾ നേർന്നു.