ബാലരാമപുരം: ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ദേശീയ കൈത്തറിദിനാഘോഷം ബാലരാമപുരം കൈത്തറി ഭവനിൽ മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ചിപ്പി, സാമൂഹിക പ്രവർത്തക റാണി മോഹൻദാസ് എന്നിവർ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. കേരള ഗ്രാമീൺ ബാങ്ക് ബാലരാമപുരം ശാഖാ മാനേജർ പദ്മകുമാർ, കമ്പനി ചെയർമാൻ പുന്നക്കാട് ബിജു, കമ്പനി സി.ഇ.ഒ വിശാഖ്. വി.എസ് ഡയറക്ടർമാരായ ശ്രീകല, പ്രീത, വിജേഷ്, കമ്പനി ഓഹരിയുടമകൾ എന്നിവർ പങ്കെടുത്തു.