midhun

തിരുവനന്തപുരം: ലോട്ടറി ഡയറക്ടറായി ഡോ.മിഥുൻ പ്രേംരാജിനെ നിയമിച്ചു. പട്ടികജാതി ക്ഷേമവകുപ്പ് ഡയറക്ടറാണ്.ഇതിന് പുറമെയാണ് ലോട്ടറി വകുപ്പിന്റെ അധിക ചുമതലകൂടി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. 2021ലെ ഐ.എ.എസ് ബാച്ചുകാരനായ ഡോ.മിഥുൻ കോഴിക്കോട് വടകര സ്വദേശിയാണ്. കാസർകോട് അസിസ്റ്റന്റ് കളക്ടറായായിരുന്നു തുടക്കം.പിന്നീട് ഒറ്റപ്പാലം സബ്കളക്ടറായി. ലോട്ടറി ഡയറക്ടറായിരുന്ന എബ്രഹാം റെൻ കേന്ദ്രസർവീസിലേക്ക് തിരിച്ചുപോയ സാഹചര്യത്തിലാണ് മിഥുൻ പ്രേംരാജിന് ചുമതല നൽകിയത്. 13ന് ചുമതലയേൽക്കും.